Times Kerala

പ്രിയാമണിക്ക്  ജന്മദിനാശംസയുമായി നടന്‍ റാണ ദഗുബതി..!

 
പ്രിയാമണിക്ക്  ജന്മദിനാശംസയുമായി നടന്‍ റാണ ദഗുബതി..!

മലയാളികളുടെ പ്രിയപ്പെട്ട നായികനടിമാരിൽ ഒരാളാണ് പ്രിയാമണി. തെന്നിന്ത്യൻ സിനിമകളിൽ മിന്നിത്തിളങ്ങിയ താരമിപ്പോൾ ബോളിവുഡ് സിനിമകളിൽ സജീവമാണ്.പ്രിയാമണിയുടെ 36ാം പിറന്നാള്‍ ദിനമാണിന്ന്. താരത്തിന് ആശംസകളുമായി എത്തിരിക്കുകയാണ് നടന്‍ റാണ ദഗുബതി.

പ്രിയാമണിക്ക് ആശംസകള്‍ക്കൊപ്പം ജന്മദിന സമ്മാനവുമായിട്ടാണ് റാണ എത്തിയത്. റാണയ്‌ക്കൊപ്പം പ്രിയാമണിയും പ്രധാന വേഷത്തില്‍ എത്തുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് നടന്‍ പങ്കുവെച്ചത്.

പ്രിയാമണി ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമായിരിക്കും വിരാടപര്‍വ്വത്തില്‍ എന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. തെലുങ്കിലാണ് പ്രിയാമണിക്ക് റാണ ദഗുബതി ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.

Related Topics

Share this story