Times Kerala

നിര്‍ജ്ജീവമായി അഭിനയിക്കുന്ന ‘മോനിഷ’യ്ക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയത്..; ശാരദക്കുട്ടി

 
നിര്‍ജ്ജീവമായി അഭിനയിക്കുന്ന ‘മോനിഷ’യ്ക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയത്..; ശാരദക്കുട്ടി

അകാലത്തിൽ പൊലിഞ്ഞ മലയാളത്തിന്റെ പ്രിയ നടി മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തതിനെ വിമർശിച്ച് എഴുത്തുകാരിയും അദ്ധ്യാപകയുമായ ശാരദക്കുട്ടി രംഗത്ത്.

എന്തിനാണ് മോനിഷയ്ക്ക് ഈ അവാർഡ് നൽകിയതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലയെന്നും ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ലയെന്നും അവർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..;

മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?

Related Topics

Share this story