Times Kerala

ഇന്ന് ലോക പരിസ്ഥിതി ദിനം..!

 
ഇന്ന് ലോക പരിസ്ഥിതി ദിനം..!

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ‘ജൈവവൈവിധ്യം ആഘോഷമാക്കുക’ എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.

പരിസ്ഥിതി ദിനമായ ഇന്ന് മാത്രം സംസ്ഥാത്ത് 81 ലക്ഷം വൃക്ഷത്തെെകൾ നടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജൂലൈ ഒന്നുമുതൽ ഏഴുവരെ 28 ലക്ഷം തൈകളുമാണ്‌ നടുക. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ്‌ തൈ നടൽ. സംസ്ഥാനത്തെ പരിസ്ഥിതിദിനാചരണം ഇന്ന് വൈകീട്ട് മൂന്നിനു സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക.

Related Topics

Share this story