Times Kerala

2020 വരാനിരിക്കുന്ന ചന്ദ്രഗ്രഹണങ്ങൾ..!

 
2020 വരാനിരിക്കുന്ന ചന്ദ്രഗ്രഹണങ്ങൾ..!

സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരും.

2020 വരാനിരിക്കുന്ന ചന്ദ്രഗ്രഹണങ്ങൾ..;

ജൂൺ 5 : ചന്ദ്രൻ ഭാഗികമായി നിഴൽമൂടിയ ഗ്രഹണമായിരിക്കും ഈ ദിവസം നടക്കുക, കൂടാതെ തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇത് തത്സമയം കാണാൻ സാധിക്കും

ജൂലൈ 5 : ചന്ദ്രൻ ഭാഗികമായി നിഴൽമൂടിയ ഗ്രഹണം തന്നെയാണ്  ജൂലൈ അഞ്ചിനും നടക്കുക. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ദൃശ്യമാകും.

നവംബർ 30: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, വടക്കൻ യൂറോപ്പ്, കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും.

Related Topics

Share this story