Times Kerala

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ..!

 
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ..!

സൂര്യഗ്രഹണം എപ്പോഴും അമാവാസി ദിനങ്ങളിലാണ് ഉണ്ടാവുക. അമാവാസി ദിവസങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കാൻ തക്ക വിധത്തിൽ സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ എത്തിപ്പെടാനുള്ള സാദ്ധ്യതയുള്ളൂ. മറിച്ച്, ചന്ദ്രഗ്രഹണം എപ്പോഴും പൌർണ്ണമി (വെളുത്ത വാവ്)നാളിൽ മാത്രം (സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി എത്തിപ്പെടുമ്പോൾ) സംഭവിക്കുന്നു.

ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെ അപേക്ഷിച്ച് കൂടുതൽ നേരത്തേക്ക് നീണ്ടുനിൽക്കും. ഒരു സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണദശ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ പൂർണ്ണചന്ദ്രഗ്രഹണവേള മണിക്കൂറുകളോളം തുടർന്നെന്നുവരാം.

ഭൂമിയുടെ കൂടുതൽ വ്യാപകമായ മേഖലകളിൽനിന്നും ചന്ദ്രഗ്രഹണം കാണാവുന്നതാണ്. ഇതിനും പുറമേ, പൂർണ്ണസൂര്യഗ്രഹണങ്ങളേക്കാൾ കൂടുതൽ പൂർണ്ണചന്ദ്രഗ്രഹണങ്ങൾ അനുഭവപ്പെടാനും സാദ്ധ്യത കൂടുതലാണ്. ഭൂമി ചന്ദ്രനെ അപേക്ഷിച്ച് വളരെ വലിയ ഒരു ഗ്രഹമായതുകൊണ്ടാണ്  ഇങ്ങനെ സംഭവിക്കുന്നത്.

സൂര്യഗ്രഹണത്തിൽ ഒരിക്കലും സൂര്യബിംബത്തിന്റെ മൊത്തം വ്യാസം പൂർണ്ണമായും ഗ്രഹണബാധിതമാവുന്നില്ല. ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യബിംബവ്യാസവും സൂര്യനിലേക്കുള്ള അകലവും ചന്ദ്രബിംബവ്യാസവും ചന്ദ്രനിലേക്കുള്ള അകലവും താരതമ്യപ്പെടുത്തുമ്പോൾ ചന്ദ്രബിംബത്തിനുള്ള നേരിയ വലിപ്പക്കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതുമൂലം, ഏറ്റവും മൂർദ്ധന്യമായിരിക്കുന്ന സമ്പൂർണ്ണസൂര്യഗ്രഹണസമയത്ത് പൂർണ്ണമായും ഇരുണ്ടുപോകേണ്ടതിനു പകരം സൂര്യൻ ഒരു വജ്രമോതിരം പോലെയാണു കാണപ്പെടുക. ഇതിനു പുറമെ, സൂര്യന്റെ കൊറോണയും ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള അപവർത്തനവും മൂലം പൂർണ്ണസൂ‍ര്യഗ്രഹണസമയത്ത് ഭൂമിയിൽ ഒരിക്കലും കൂരിരുട്ട് ഉണ്ടാവുന്നില്ല.

Related Topics

Share this story