Times Kerala

അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാന്‍..; ചിത്രം പങ്കുവെച്ച് ശോഭന

 
അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാന്‍..; ചിത്രം പങ്കുവെച്ച് ശോഭന

തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ശോഭന. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളളതാണ് ഫൊട്ടോ. ”അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാന്‍. മണിരത്‌നത്തിന്റെ രാവണ്‍ സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്” എന്ന ക്യാപ്ഷനാണ് ശോഭന ഫൊട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഗാനരംഗത്തിലെ അതേ കോസ്റ്റ്യൂമിലാണ് ഐശ്വര്യ ഫൊട്ടോയിലുളളത്.

 

 

View this post on Instagram

 

With mum and the stunning Aishwarya Rai – choreographing a song in Maniratnam s RAVAN 😊

A post shared by Shobana Chandrakumar (@shobana_danseuse) on

Related Topics

Share this story