Times Kerala

മൃ​ഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ ക്രിമിനൽ കുറ്റം തന്നെയാണ്.., എന്നാൽ  ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ ദ്വേഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു..; നടി പാർവതി തിരുവോത്ത്

 
മൃ​ഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ ക്രിമിനൽ കുറ്റം തന്നെയാണ്.., എന്നാൽ  ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ ദ്വേഷമുണ്ടാക്കാൻ ശ്രമിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു..; നടി പാർവതി തിരുവോത്ത്

മലപ്പുറത്ത് ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെളളിയാറിലാണ് ആനയെ കഴിഞ്ഞ ദിവസം ചെരിഞ്ഞ നിലയില്‍ കണ്ടത്. നാക്കും വായും തകര്‍ന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്.

സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രം​ഗ​ത്ത് വന്നത് വാർത്തയായിരുന്നു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.

ഇപ്പോളിതാ  മനേക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. മൃ​ഗങ്ങൾക്കെതിരേയുള്ള ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കേണ്ടതാണ് അത് ക്രിമിനൽ കുറ്റം തന്നെയാണെന്നും എന്നാൽ ഈ വിഷയത്തിൽ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാൻ ഉപയോഗിക്കുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു എന്നും പാർവതി ട്വീറ്റ് ചെയ്തു.

Related Topics

Share this story