Times Kerala

കോഴിക്കോട് കോവിഡ് രോഗിയുടെ മീന്‍കട തകര്‍ത്തു

 
കോഴിക്കോട് കോവിഡ് രോഗിയുടെ മീന്‍കട തകര്‍ത്തു

കോഴിക്കോട്: വടകര തൂണേരിയില്‍ കോവിഡ് ബാധിതന്റെ മീന്‍കട അടിച്ചു തകര്‍ത്തു. പുറമേരി വെള്ളേരി റോഡി ജെ ജെ ചോമ്പാല എന്ന മീന്‍കടയാണ് തകര്‍ത്തത്. തലശേരിയില്‍ നിന്ന് മീന്‍ എത്തിച്ചാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. രണ്ട് ദിവസം മുമ്പാണ് കച്ചവടക്കാരന് രോഗം സ്ഥിരീകരിച്ചത്.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും, കോവിഡ് ബാധിതരെ ആക്രമിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Related Topics

Share this story