Times Kerala

ബസ് ചാർജ് വർധനവ് ഉടനില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

 
ബസ് ചാർജ് വർധനവ് ഉടനില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

തിടവനന്തപുരം: കോവിഡ്  പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണം എന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ഉടൻ നടപ്പാക്കാനാകില്ലെന്ന് സർക്കാർ. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലാണ് ബസ് ചാർജ് കുറച്ചത്.ഈ സാഹചര്യത്തിൽ കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചത്. രാമചന്ദ്രൻ കമ്മീഷൻന്റെ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ തീരുമാനം എടുക്കുമെന്നും ഇകാര്യത്തിൽ ബസ് ഉടമകൾ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു,

Related Topics

Share this story