Times Kerala

ഇത്രയധികം ആനപ്രേമികൾ ഉള്ള ഒരു നാട് കേരളമല്ലാതെ വേറെ ഏതുണ്ട് ഈ ഇന്ത്യയിൽ?..; ഷെയ്ന്‍ നിഗം

 
ഇത്രയധികം ആനപ്രേമികൾ ഉള്ള ഒരു നാട് കേരളമല്ലാതെ വേറെ ഏതുണ്ട് ഈ ഇന്ത്യയിൽ?..; ഷെയ്ന്‍ നിഗം

മലപ്പുറത്ത് ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെളളിയാറിലാണ് ആനയെ കഴിഞ്ഞ ദിവസം ചെരിഞ്ഞ നിലയില്‍ കണ്ടത്. നാക്കും വായും തകര്‍ന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്.ഈ സംഭവം കേരളത്തിനും മലപ്പുറത്തിനുമെതിരെയുള്ള വിദ്വേഷ പ്രചരണമാക്കി മാറ്റിയിട്ടുണ്ട് ചിലര്‍. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുമുള്ള പ്രതികരണങ്ങളും ശക്തമാവുകയാണ്.ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ്  നടൻ ഷെയ്ന്‍ നിഗം.

ഇത്രയധികം ആനപ്രേമികൾ ഉള്ള ഒരു നാട് കേരളമല്ലാതെ വേറെ ഏതുണ്ട് ഈ ഇന്ത്യയിൽ? അങ്ങനെ വ്യാജ വാർത്തകൊണ്ട് കേരളത്തെ അപഹസിക്കാൻ അനുവദിക്കില്ലെന്ന് താരം പറയുന്നു. കേരളത്തിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും സത്യം എന്നും ജയിക്കുമെന്നും താരം പറഞ്ഞു.

Related Topics

Share this story