Nature

കോഴിക്കോട്ട് മന്ത്രി ടി.പി. രാമകൃഷ്ണന്റെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു; പോ​ലീ​സ് ലാ​ത്തി വീ​ശി

കോ​ഴി​ക്കോ​ട്: കോഴിക്കോട്ട് മന്ത്രി ടി.പി. രാമകൃഷ്ണന്റെ വാഹനം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത‌​ട​ഞ്ഞു. ഇന്ന് രാ​വി​ലെ കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ക​ള​ക്ട്രേ​റ്റി​ന്‍റെ പ്രവേശന ​ക​വാ​ടത്തിൽ പ്ര​വ​ർ​ത്ത​ക​ർ പ്രതിഷേധിച്ചുകൊണ്ടിരിക്കെ മ​ന്ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് പ്രവർത്തകർ വാ​ഹ​നം ത​ട​ഞ്ഞ​ത്.

ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ കഴിയാത്തതിൽ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആത്മഹത്യ ചെയ്തതിൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രിയുടെ വാഹനം ത​ട​ഞ്ഞ​ത്. മ​ന്ത്രി​യെ മ​റ്റൊ​രു ക​വാ​ട​ത്തി​ലൂ​ടെ പോ​ലീ​സ് ക​ട​ത്തി​വി​ട്ടു​വെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പിന്മാറാൻ തയ്യാറായില്ല. ഇതേ തുടർന്ന് ​പോ​ലീ​സ് പ്രവർത്തകർക്ക് നേരെ ലാ​ത്തി​വീ​ശി.

ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ച​തി​ന് ഇ​രു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേസ് രജിസ്റ്റർ ചെയ്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.