Times Kerala

തോക്കിൻ മുനയിൽ നിർത്തി സ്പൈസ് ജെറ്റ് പൈലറ്റിനെ കൊള്ളയടിച്ചു; മോഷണം മർദിച്ചു അവശനാക്കിയ ശേഷം

 

ന്യൂ​ഡ​ൽ​ഹി: തോക്കിൻ മുനയിൽ നിർത്തി സ്പൈസ് ജെറ്റ് പൈലറ്റിനെ മർദിച്ചു അവശനാക്കിയ ശേഷം കൊള്ളയടിച്ചു. ഡൽഹിയിൽ ഐഐടിക്കു സമീപമുളള ഫ്ലൈഓവറിൽ ഇന്ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. ഫരീദാബാദിലെ വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഓഫിസ് വാഹനത്തിൽ പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ ക്യാപ്റ്റൻ യുവരാജ് തെവാതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.അഞ്ചു ബൈക്കുകളിലായി പത്തു പേരടങ്ങുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് യുവരാജ് പൊലീസിനോട് പറഞ്ഞു. കാറ് തടഞ്ഞു നിർത്തിയ മോഷ്‌ടാക്കൾ കാറിന്‍റെ ഗ്ലാസ് ഇടിച്ചു തകർക്കുകയും യുവരാജിന്‍റെ തലയിൽ പിസ്റ്റൾ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കൈയിലുണ്ടായിരുന്ന 34,000 രൂപയും സംഘം കവർന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story