Times Kerala

കൊല്ലത്തെ നടുക്കി വീണ്ടും ആരും കോല: മദ്യ ലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു

 
കൊല്ലത്തെ നടുക്കി വീണ്ടും ആരും കോല: മദ്യ ലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു

കൊല്ലം: ജില്ലയെ നടുക്കി തുടർ കൊലപാതകങ്ങൾ. അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്യുകയും, യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നാലെ മറ്റൊരു ആരും കൊലപാതകം കൂടി. കുരീപ്പുഴയിൽ യുവാവ് മദ്യ ലഹരിയിൽ സുഹൃത്തിനെ അടിച്ചു കൊലപ്പെടുത്തി.

കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണ് (34) മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്.ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി അടിക്കുകയായിരുന്നു.അടിയേറ്റ് താഴെ വീണ ജോസ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Topics

Share this story