Nature

മൂന്നര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീഡിപ്പിക്കാൻ ശ്ര​മി​ച്ച 28 കാ​ര​ൻ അറസ്റ്റിൽ. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് പ്ര​തി​യെ പിടികൂടിയത്.

പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. ബുധനാഴ്‌ച ഉ​ച്ച​യ്ക്കു വീ​ട്ടി​ലെ ജോ​ലി​ക്കാ​രി കു​ട്ടി​യെ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി വ​സ്ത്രം മാ​റ്റി എ​ണ്ണ തേ​പ്പി​ച്ചു ഹാ​ളി​ൽ നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ഇവർ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യി തി​രി​കെ വന്നപ്പോൾ പ്ര​തി കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ടു.

ഇതേ തു​ട​ർ​ന്നു ഇവർ കു​ട്ടി​യി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. രാ​ത്രി​യോ​ടെ പ്ര​തി​യെ പോലീസ് അറസ്റ്റ് ചെയ്തു.

You might also like

Comments are closed.