Times Kerala

ജോർജ് ഫ്ലോയ്ഡ് കൊലപാതകം: പ്രക്ഷോഭത്തെ പിന്തുണച്ച് ട്രംപിന്‍റെ മകൾ ടിഫാനി

 
ജോർജ് ഫ്ലോയ്ഡ് കൊലപാതകം: പ്രക്ഷോഭത്തെ പിന്തുണച്ച് ട്രംപിന്‍റെ മകൾ ടിഫാനി

ന്യൂയോർക്ക്: ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുകയാണ്. പ്രതിഷേധങ്ങൾ പലയിടങ്ങലയിലും അക്രമാസക്തമാകുകയും ചെയ്യുന്നുന്നുണ്ട്. അക്ഷരാർത്ഥത്തിൽ തെരുവുകൾ കത്തുന്ന കാഴ്ചയാണ് ന്യുയോർക്കിൽ പലയിടങ്ങളിലും. ഇതിനിടെ വർണ വിവേചനത്തിനെതിരേ പ്രതിഷേധിക്കുന്ന കറുത്തവർഗക്കാരെ പിന്തുണച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇളയ മകൾ ടിഫാനി ട്രംപ് രംഗത്ത് എത്തിയിരിക്കുകയാണ്.

“ഒറ്റയ്ക്കു നിന്നാൽ കാര്യമായി ഒന്നും നേടാനാവില്ല, ഒരുമിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ നേടാനാവും”- ഹെലൻ കെല്ലറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ടിഫാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു; ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ, ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയിഡ് എന്ന ഹാഷ് ടാഗോടെ ബ്ലാക്ക് ഇമേജും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ പ്രചാരണത്തിൽ പങ്കുചേരുകയായിരുന്നു ടിഫാനി. ട്രംപിന്‍റെ രണ്ടാമത്തെ ഭാര്യ നടിയും ടിവി താരവുമായ മാർല മാപ്പിൾസാണ് ടിഫാനിയുടെ അമ്മ. 1999ലാണ് ട്രംപും മാർലയും വിവാഹമോചനം നേടിയത്.

Related Topics

Share this story