Times Kerala

ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?..; നടൻ നീരജ് മാധവ്

 
ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?..; നടൻ നീരജ് മാധവ്

മലപ്പുറത്ത് ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിള്‍ പടക്കം കൊടുത്തു കൊന്ന സംഭവം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെളളിയാറിലാണ് ആനയെ കഴിഞ്ഞ ദിവസം ചെരിഞ്ഞ നിലയില്‍ കണ്ടത്. നാക്കും വായും തകര്‍ന്ന ആന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞാണ് ചെരിഞ്ഞത്.ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ് നടൻ നടൻ നീരജ് മാധവ്.

‘ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കര്‍ഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?’ എന്നായിരുന്നു നീരജ് ചോദ്യമുയര്‍ത്തിയത്.

എന്നാൽ നീരജിന്റെ പോസ്റ്റിന് താഴെ നിരവധി കമെന്റുകളാണ് വന്നത്. ‘വന്യജീവി ആക്രമണത്തില്‍ ഒരു മനുഷ്യന്‍ ആണ്‌ മരിച്ചതെങ്കില്‍ ആ വാര്‍ത്തയുടെ അടിയില്‍ ഒരു ആദരാജ്ഞലികള്‍ എന്നുപോലും എഴുതാന്‍ വയ്യാത്തവര്‍ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീര്‍ ഒഴുക്കാന്‍ വരുന്നത് . ഒരു മനുഷ്യന്‍ ആണ്‌ മരിച്ചതെങ്കില്‍ താങ്കള്‍ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോ എന്നാണ് ഒരാൾ ചോദിച്ചത്.

Related Topics

Share this story