Times Kerala

കുടിക്കാൻ വെള്ളം നൽകുമ്പോൾ ഷീബ അറിഞ്ഞില്ല മുന്നിലിരിക്കുന്ന ബിലാൽ തന്റെ കാലനാണെന്ന്; ആദ്യം ആക്രമിച്ചത് സാലിയെ; തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഷീബ ധരിച്ചിരുന്ന ആഭരണങ്ങൾ ഊരിയെടുത്തു, അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി; തെളിവ് നശിപ്പിക്കാൻ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടു; താഴത്തങ്ങാടിയിൽ നടന്ന അരുംകൊല വ്യക്തമായ തിരക്കഥയോടെ

 
കുടിക്കാൻ വെള്ളം നൽകുമ്പോൾ ഷീബ അറിഞ്ഞില്ല മുന്നിലിരിക്കുന്ന ബിലാൽ തന്റെ കാലനാണെന്ന്; ആദ്യം ആക്രമിച്ചത് സാലിയെ; തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഷീബ ധരിച്ചിരുന്ന ആഭരണങ്ങൾ ഊരിയെടുത്തു, അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി; തെളിവ് നശിപ്പിക്കാൻ  ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടു;  താഴത്തങ്ങാടിയിൽ നടന്ന അരുംകൊല വ്യക്തമായ തിരക്കഥയോടെ

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലക്കടിച്ചും ഷോക്കേൽപ്പിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഷീബയുടെയും, അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ഭർത്താവ് സാലിയുടെയും അയൽവാസിയും അകന്ന ബന്ധുവുമായ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാൽ (23) നെയാണ് ജില്ലാ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പല സംഘങ്ങളായി തിരിഞ്ഞു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളത്തു നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു, പുലർച്ചയോടെ അറസ്റ്റും രേഖപ്പെടുത്തി. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. മുമ്പ് ഷീബയുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ് പ്രതി . ഇയാൾക്ക് കുടുംബവുമായി നല്ല പരിചയമുണ്ട്.ഷീബയും ഇയാളും തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി സ്വന്തം വീട്ടില്‍നിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലര്‍ച്ചെ സാലിയുടെ വീട്ടിലെത്തി ആ സമയത്ത് സാലിയും ഷീബയും ഉറങ്ങുകയായിരുന്നതിനാല്‍ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു.ആദ്യം ഷീബയുടെ ഭർത്താവ് സാലിയെയാണ് ബിലാൽ ആക്രമിച്ചത്. പിന്നാലെ ഷീബയെയും. വീട്ടിലെ ഹാളിൽ ഇട്ടിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലക്കടിച്ചത്. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാന്‍ വെള്ളവും നല്‍കി. തുടര്‍ന്ന് ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിച്ചു.കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഊരിയെടുത്തിട്ടുണ്ട്. അതേസമയം, തെളിവ് നശിപ്പിക്കാനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ഇരുമ്പ് കമ്പി കൊണ്ട് ദമ്പതിമാരെ കെട്ടിയിട്ടുകയും ചെയ്തത്.

സംഭവത്തിനു ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതോടെ പോലീസ് സംഘം പ്രതിയെ തിരിച്ചറിയുകയായിരുന്നു.

Related Topics

Share this story