chem

ഭാര്യ ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ നല്‍കിയത് 12 പരാതികള്‍;

യുഎഇ: ഒരു മാസത്തിനുള്ളില്‍ ഭാര്യ ഭര്‍ത്താവിനെതിരെ നല്‍കിയത് 12 പരാതികള്‍. ഷാര്‍ജ ക്രിമിനല്‍ കോടതിയിലാണ് അറബ് ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കോടതി അറബ് യുവാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. യുവതിയെ ചീത്ത പറയുകയും ഇവര്‍ക്കെതിരെ അപവാത പ്രചരണം നടത്തിയെന്നുമാണ് പ്രധാന ആരോപണം. അന്വേഷണത്തിന് ശേഷം ഏപ്രില്‍ പകുതിയോടെ കോടതി കേസ് പരിഗണിക്കും.

അതേസമയം, തനിക്കെതിരെ ഭാര്യ 12 പാരാതികള്‍ നല്‍കിയത് അറിഞ്ഞ് ഞെട്ടിയെന്നാണ് യുവാവിന്റെ പ്രതികരണം. മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, ഇതെല്ലാം തെറ്റായ പരാതികളാണെന്നാണ് യുവാവ് പറയുന്നത്.

You might also like

Comments are closed.