Times Kerala

ഗര്‍ഭിണിയായ ആനയെ പടക്കം വച്ച് കൊന്നവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം.!

 
ഗര്‍ഭിണിയായ ആനയെ പടക്കം വച്ച് കൊന്നവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം.!

പാലക്കാട്: പൈനാപ്പിളിനുള്ളിൽ സ്‌ഫോടക വസ്തുവച്ചു നൽകി ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. 50,000 രൂപയാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ ഇന്ത്യാഘടകം ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിക്കുകയും ചെയ്തു.

Related Topics

Share this story