Times Kerala

കൃഷി ചെയ്യാനായി നിലം ഉഴുത കര്‍ഷകന് ‘നിധി’ ലഭിച്ചു.!!

 
കൃഷി ചെയ്യാനായി നിലം ഉഴുത കര്‍ഷകന് ‘നിധി’ ലഭിച്ചു.!!

ഹൈദരാബാദ് : കൃഷി ചെയ്യാനായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് കിട്ടിയത് നിധി. രണ്ട് കുടങ്ങളിലായി സ്വര്‍ണം വെള്ളി ആഭരണങ്ങളാണ് തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ മുഹമ്മദ് സിദ്ദിഖി എന്ന കർഷകന് ലഭിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൃഷിക്കായി മുഹമ്മദ് സിദ്ദിഖി ഇപ്പോൾ നിധി ലഭിച്ച നിലം വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുത് കൃഷിക്കായി ഒരുക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് ബുധനാഴ്ചയാണ് കൃഷിയിടത്തില്‍ നിന്നും രണ്ട് കുടങ്ങള്‍ ലഭിച്ചത്. ഉടന്‍ തന്നെ മുഹമ്മദ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. ഇതിന്റെ കാലപഴക്കം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കാനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സ്ഥലത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു കുടങ്ങളിലായി 25 സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്. ഇതില്‍ ഏറെയും പാദസരമായിരുന്നുവെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Topics

Share this story