Times Kerala

‘സൂഫിയും സുജാതയും..; ‘വാതുക്കല്‍ വെള്ളരിപ്രാവ്’ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

 
‘സൂഫിയും സുജാതയും..; ‘വാതുക്കല്‍ വെള്ളരിപ്രാവ്’ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

ജയസൂര്യയെ നായകനാക്കി  നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന  ഒരു പ്രണയ കഥയാണ് ‘സൂഫിയും സുജാതയും. ഇപ്പോഴിതാ ചിത്രത്തിലെ ‘വാതുക്കല്‍ വെള്ളരിപ്രാവ്’ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു.

ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ഒരു ഗാനത്തിന് സംഗീതം പകരുന്ന വേറിട്ട മെയ്ക്കിംഗ് വീഡിയോയാണിത്. അദിതി റാവുവാണ് ചിത്രത്തില്‍ നായികയാവുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Related Topics

Share this story