Times Kerala

താജ്മഹല്‍ സന്ദര്‍ശനം ഇനി മൂന്നു മണിക്കൂര്‍; നിയന്ത്രണം ഏപ്രില്‍ മുതല്‍

 

ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം വരുന്നു. സന്ദര്‍ശകര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മാത്രമേ ഇവിടെ ചിലവഴിക്കാന്‍ സാധിക്കൂ. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. പ്രവേശന ടിക്കറ്റിന് ഇനി മൂന്നു മണിക്കൂര്‍ മാത്രമേ സാധുതയുണ്ടായിരിക്കൂ. കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേക ചാര്‍ജ് നല്‍കണം. ഇത് എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമായിരിക്കും. ഓരോ ടിക്കറ്റിലും പ്രവേശന സമയം രേഖപ്പെടുത്തിയിരിക്കും. ഇത് പരിശോധിക്കുന്നതിന് പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തും.

പ്രതിദിനം അമ്പതിനായിരം പേരാണ് ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. പലരും ദീര്‍ഘനേരം താജ്മഹലില്‍ ചിലവഴിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്

 

Related Topics

Share this story