Times Kerala

സ്ഫോടകവസ്തു പൊട്ടിത്തറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവംകൊടും കൊടും ക്രൂരത: കേരളത്തില്‍ സംഭവിച്ചത് ഞെട്ടിച്ചു; കോഹ്‌ലി

 
സ്ഫോടകവസ്തു പൊട്ടിത്തറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവംകൊടും  കൊടും ക്രൂരത: കേരളത്തില്‍ സംഭവിച്ചത് ഞെട്ടിച്ചു; കോഹ്‌ലി

മുംബൈ:സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് വായ തകര്‍ന്നു കാട്ടാന ചരിഞ്ഞ അതിദാരുണ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ചരിഞ്ഞ ആനയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ട്വിറ്ററിലൂടെ കോഹ്‌ലി സംഭവത്തോട് പ്രതികരിച്ചത്.’കേരളത്തില്‍ സംഭവിച്ച കാര്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മൃഗങ്ങളെയും നമ്മുക്ക് ഇഷ്ടത്തോടെ പരിഗണിക്കാം. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി..’ കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

Related Topics

Share this story