Nature

ലൈംഗിക ഉത്തേജനത്തിന് വയാഗ്ര കഴിക്കുന്നവരുടെ ശ്രദ്ധക്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലൈംഗിക ഉത്തേജക മരുന്നാണ് വയാഗ്ര. ഉദ്ധാരണം ഇല്ലാത്തവരില്‍ അല്ലെങ്കില്‍ കുറയുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നാണിത്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അറിയില്ല. ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര. വയാഗ്ര ചില അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അമിതരക്തസമ്മര്‍ദ്ദമുള്ളര്‍ക്ക് വയാഗ്ര സുരക്ഷിതമല്ല. വയാഗ്ര ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ശരീരത്തിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദരോഗികളിലാകട്ടെ രക്തസമ്മര്‍ദ്ദം അപകടകരമാം വിധം ഉയരാന്‍ സാധ്യതയുണ്ട്.

ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തവിതരണം കുറയ്ക്കാന്‍ വയാഗ്രയ്ക്ക് കഴിയും. ഇത് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകും. വളരെ അപൂര്‍വമായ ഇത് ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ നേരത്തേ കണ്ണ് പ്രശ്‌നങ്ങള്‍ ഉള്ളവരിലാണ് സംഭവിക്കുന്നത്.

പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും വയാഗ്ര കഴിക്കരുത്. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഹൃദ്രോഗവിദഗ്ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ. ആരോഗ്യസ്ഥിതിയും ആവശ്യകതയും മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വയാഗ്ര ഉപയോഗിക്കാന്‍ പാടുള്ളൂ..

ആവശ്യമില്ലാതെയും സെക്‌സ് ചെയ്യാത്ത സമയങ്ങളിലും വയാഗ്ര കഴിക്കരുത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുപ്പതു മുതല്‍ ഒരു മണിക്കൂര്‍ മുന്‍പു വരെയാണ് വയാഗ്ര കഴിക്കേണ്ടത്. ലൈംഗികാവയവത്തിന്റെ ഉദ്ധാരണശക്തി കൂട്ടാന്‍ വയാഗ്ര സഹായിക്കുന്നു. ഉദ്ധാരണം തീരെ നടക്കാത്ത പുരുഷനില്‍ വയാഗ്രയുടെ ഫലം സീറോ ആയിരിക്കും.

You might also like

Comments are closed.