Times Kerala

ക്വാറന്റൈൻ കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾക്ക് രണ്ട് പാക്കറ്റ് കോണ്ടം നൽകി ബിഹാർ ആരോഗ്യ വകുപ്പ്

 
ക്വാറന്റൈൻ കഴിഞ്ഞു മടങ്ങുന്ന തൊഴിലാളികൾക്ക് രണ്ട് പാക്കറ്റ് കോണ്ടം നൽകി ബിഹാർ ആരോഗ്യ വകുപ്പ്

പട്ന : അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ടും അല്ലാതെയും തിരികെയെത്തി ക്വാറന്റൈനില്‍ പ്രവേശിച്ച കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ട് പാക്കറ്റ് കോണ്ടം നല്‍കി ആരോഗ്യ വകുപ്പ്. ബിഹാറിലാണ് സംഭവം.ലോക്ക് ഡൗണിനെ തുടർന്ന് മുപ്പത് ലക്ഷത്തോളം തൊഴിലാളികള്‍ തിരികെ ബിഹാറിലെത്തിയിട്ടുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

ഇത്തരത്തിൽ കൂട്ടത്തോടെ ആൾക്കാർ തിരികയെത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജനസംഖ്യ വര്‍ദ്ധന ഉണ്ടാകാതിരിക്കാന്‍ ആവശ്യത്തിന് ഗര്‍ഭനിരോധക മാര്‍ഗ്ഗങ്ങള്‍ അവര്‍‌ക്ക് നല്‍കുക എന്നത് പ്രധാനമാണ്. അതിനാൽ തന്നെ കുടുംബാസൂത്രണ വിഭാഗത്തിലെ പ്രധാന ആശയമാണ് കോണ്ടം ഇക്കാരണത്താലാണ് ഇത് നൽകുന്നതെന്നും- ബിഹാര്‍ ആരോഗ്യ സൊസൈറ്രിയിലെ ഡോക്ടര്‍ ഉത്പല്‍ ദാസ് പറയുന്നു.

ആരോഗ്യസമിതി പ്രവര്‍ത്തകര്‍ രണ്ട് വീതം കോണ്ടം തൊഴിലാളികള്‍ക്ക് നല്‍കുമ്ബോള്‍ ആശാ വര്‍‌ക്കര്‍മാര്‍ വീട്തോറും സര്‍വ്വേ നടത്തി ക്വാറന്റൈന്‍ ജനങ്ങളെ നിരീക്ഷിക്കുന്നു. ചിലയിടത്ത് പോളീയോ ആരോഗ്യ പ്രവര്‍ത്തകരെ ഈ ജോലി ഏല്‍പ്പിച്ചിരിക്കുന്നു.

Related Topics

Share this story