Times Kerala

മിന്നല്‍ മുരളിയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി

 
മിന്നല്‍ മുരളിയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി

കൊച്ചി: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്ത മിന്നല്‍ മുരളി സിനിമയുടെ സെറ്റ് സിനിമാ പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കി. അമ്പല കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സെറ്റ് പൊളിച്ച് നീക്കിയത്. ക്രിസ്ത്യന്‍ പള്ളി മാതൃകയില്‍ തീര്‍ത്ത സെറ്റ് എ .എച്ച്. പി എന്ന സംഘടനയുടെ ആളുകള്‍ തകര്‍ത്തത് സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. നേരത്തെ സെറ്റ് പൊളിച്ച സംഭവത്തിൽ എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

Related Topics

Share this story