Times Kerala

പൊന്നാനി നഗരസഭയില്‍ 28 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളൊരുങ്ങുന്നു

 
പൊന്നാനി നഗരസഭയില്‍ 28 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളൊരുങ്ങുന്നു

  പൊന്നാനി: ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി പൊന്നാനി നഗരസഭ ആവശ്യമായ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളൊരുക്കുന്നു. നഗരസഭ പരിധിയിലെ സ്‌കൂളുകളുടെ നേതൃത്വത്തില്‍ 28 ഓണ്‍ലൈന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് യാതൊരു സാധ്യതയുമില്ലാത്ത കുട്ടികള്‍ക്കാണ് നഗരസഭ ഈ സൗകര്യം ഒരുക്കുന്നത്. കേന്ദ്രങ്ങളുടെ മോണിറ്ററിങ് ചുമതല യു.ആര്‍.സിക്ക് ആയിരിക്കും. നഗരസഭാ പരിധിയില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ടെത്തി നഗരസഭയെ അറിയിക്കാനുള്ള ചുമതലയും യു.ആര്‍.സി ക്കാണ്.
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ നഗരസഭ വിളിച്ചുചേര്‍ത്ത മുനിസിപ്പല്‍ എജുക്കേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളും ശുചീകരിക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍, വിദ്യഭ്യാസ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ മധു, അധ്യാപകരായ പ്രിന്‍സ്, അജിത്ത് ലൂക്കോസ്, സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story