Times Kerala

നിരാമയ വെര്‍ച്വല്‍ ഒ.പി സംവിധാനത്തിലൂടെ പൊന്നാനിയില്‍ ടെലി കൗണ്‍സലിങ്

 
നിരാമയ വെര്‍ച്വല്‍ ഒ.പി സംവിധാനത്തിലൂടെ പൊന്നാനിയില്‍ ടെലി കൗണ്‍സലിങ്

പൊന്നാനി:       കോവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ നിരാമയ വെര്‍ച്വല്‍ ഒ.പി. ക്ക് സംസ്ഥാന തലത്തില്‍ പൊന്നാനി നഗരസഭയില്‍ തുടക്കമായി. വെര്‍ച്വല്‍ ഒ.പി. ടെലി കൗണ്‍സലിങ് ആവശ്യമുള്ള വ്യക്തിയുടെ മൊബൈലില്‍ ഗൂഗിള്‍ മീറ്റ് ആപ്പ് ഉണ്ടെങ്കില്‍ ഡോക്ടറുമായി ഈ സംവിധാനമുപയോഗിച്ച് സംസാരിക്കാം. കമ്പ്യൂട്ടറിലോ മൊബൈലിലോ ഉള്ള സ്‌ക്രീന്‍ വഴി കണ്ടു കൊണ്ട് പരസ്പരം വിനിമയം നടത്താം.

ഗൂഗിള്‍ പ്ലാറ്റ്ഫോമില്‍ ആശയ വിനിമയം നടത്തുന്നതിനാല്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. യോഗ, മ്യൂസിക് തെറാപ്പി തുടങ്ങിയവ രോഗികള്‍ക്ക് വിശദീകരിച്ചു നല്‍കുവാന്‍ നിരാമയ വെര്‍ച്വല്‍ ഒ.പി.യെ ഉപയോഗപ്പെടുത്തും. വയോജനങ്ങള്‍ക്ക് കോവിഡ് കാലത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കണ്ട് സംസാരിക്കാവുന്ന വെര്‍ച്വല്‍ ഒ.പി.കളൊരുക്കുവാനും പൊന്നാനി നഗരസഭക്ക് പദ്ധതിയുണ്ടെന്ന് ചെയര്‍മാന്‍ സി. പി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.

ക്വാറന്റൈലിരിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം പരിഹരിക്കുന്നതിനുള്ള ടെലി കൗണ്‍സലിങ് ആയുര്‍വേദ മാനസികാരോഗ്യ വിദഗ്ധരായ ഡോക്ടര്‍മാരുടെ ടീം രൂപീകരിച്ച് മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ പൊന്നാനി നഗരസഭ ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story