Times Kerala

പിയേഴ്‌സണ്‍ കൊച്ചിയിലെ പിടിഇ ടെസ്റ്റ് സെന്റര്‍ പുനരാരംഭിക്കുന്നു

 
പിയേഴ്‌സണ്‍ കൊച്ചിയിലെ പിടിഇ ടെസ്റ്റ് സെന്റര്‍ പുനരാരംഭിക്കുന്നു

കൊച്ചി: ലോകത്തെ പ്രമുഖ പാഠ്യ കമ്പനിയായ പിയേഴ്‌സണ്‍ കൊച്ചിയിലെ അംഗീകൃത അക്കാദമിക് പിടിഇ ടെസ്റ്റ് സെന്ററായ സാന്റ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് പുനരാരംഭിച്ചു. ഭാഷാ പ്രാവീണ്യ ടെസ്റ്റ് ആവശ്യമായവരുടെ ഡിമാന്‍ഡിന് ഇതോടെ പരിഹാരമാകും.

സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സാമൂഹ്യ അകലം പാലിച്ചുകൊണ്ടും കര്‍ശനമായ സുരക്ഷാ വ്യവസ്ഥകളോടെയുമായിരിക്കും ടെസ്റ്റ് പുനരാരംഭിക്കുക. ടെസ്റ്റ് എടുക്കേണ്ടവര്‍ക്ക് https://pearsonpte.com/ സൈറ്റ് സന്ദര്‍ശിച്ച് പിടിഇ ടെസ്റ്റ് ഷെഡ്യൂള്‍ നിശ്ചയിക്കാം.

വിദേശങ്ങളില്‍ പഠനത്തിനും തൊഴില്‍ തേടിയും നിരവധി പേരാണ് ഓരോ വര്‍ഷവും ടെസ്റ്റില്‍ പങ്കെടുക്കാറുള്ളത്. ഈ വര്‍ഷം പകര്‍ച്ച വ്യാധി അവരുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ അനിശ്ചിതാവസ്ഥകള്‍ക്കിടയിലും ഇന്ത്യക്കാര്‍ അവരുടെ പ്ലാനുകളുമായി മുന്നോട്ട് പോകുകയാണെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് പഠനങ്ങള്‍ ഓണ്‍ലൈനിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നും ആഗോള തലത്തില്‍ തന്നെ പല യൂണിവേഴ്‌സിറ്റികളും ആദ്യ സെമസ്റ്ററുകള്‍ ഓണ്‍ലൈനാക്കുകയാണെന്നും തടസമില്ലാതെ അക്കാദമിക് വര്‍ഷം മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുമെന്നും പിയേഴ്‌സണ്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് എസ്.ജി. രാമാനന്ദ പറഞ്ഞു. പിടിഇ ടെസ്റ്റ് സെന്റര്‍ പുനരാരംഭിക്കുന്നതോടെ സുരക്ഷിതമായ സാഹചര്യങ്ങളില്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകള്‍ നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്നും അവരവരുടെ സ്ഥലം എവിടെയായിരുന്നാലും പഠനം തടസമില്ലാതെ കൊണ്ടുപോകാനാകുമെന്നും അദേഹം പറഞ്ഞു.

പിടിഇ അക്കാദമിക് ടെസ്റ്റ് എടുക്കുന്നവരുടെയും ജീവനക്കാരുടെയും ടെസ്റ്റ് സെന്റര്‍ അധികൃതരുടെയും ആരോഗ്യ സുരക്ഷയിലാണ് പിയേഴ്‌സന്റെ മുഖ്യ ശ്രദ്ധയെന്നും ആഗോള സാഹചര്യങ്ങള്‍ അപ്പപ്പോള്‍ വിലയിരുത്തികൊണ്ട് സര്‍ക്കാരിന്റെയും ആരോഗ്യ സംരക്ഷണ അധികൃതരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.

അംഗീകൃത പിടിഇ ടെസ്റ്റ് സെന്ററുകള്‍ കോവിഡ്-19 വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍, സിഡിസി, ലോകാരോഗ്യ സംഘടന തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളുടെയും ടെസ്റ്റ് സെന്റര്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു.

Related Topics

Share this story