Times Kerala

ഇടുക്കി ഡാം ജലനിരപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ല ;ഇടുക്കി ജില്ലാ കളക്ടര്‍

 
ഇടുക്കി ഡാം ജലനിരപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ല ;ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി:   ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍. ഇന്നലെ ( ജൂണ്‍ 2) 2338 അടിയായിരുന്നു സംഭരണിയിലെ ജലനിരപ്പ്. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ ലെവല്‍. ഷട്ടര്‍ ലെവലില്‍ നിന്നും 8 അടി താഴ്ചയില്‍ 2365 അടിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നീല അലെര്‍ട്ടും 2371 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലെര്‍ട്ടും 2372 അടി ജലനിരപ്പ് ഉയരുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടി കൂടി ആവശ്യമായതിനാല്‍ നിലവിലെ ജലനിരപ്പില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

Related Topics

Share this story