Times Kerala

ഏപ്രില്‍മുതല്‍ ടാറ്റ കാറുകള്‍ക്ക് വിലകൂടും

 

ഏപ്രില്‍ മാസം മുതല്‍ ടാറ്റ കാറുകളുടെ വില കൂടും. 2018 ഏപ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ കാറുകളുടെയും വില കൂട്ടുമെന്ന് ടാറ്റ പ്രഖ്യാപിച്ചു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി അറുപതിനായിരം രൂപ വരെ കാര്‍കള്‍ക്ക് വില വര്‍ധിക്കും.

ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്ന് ടാറ്റ അറിയിച്ചു. ഓരോ മോഡലുകള്‍ക്കും എത്രത്തോളം വില വര്‍ധിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. കാറുകളുടെ നിലവിലെ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ടാറ്റ കൂട്ടിച്ചേര്‍ത്തു. അതേസമയം മാര്‍ച്ച് മാസം ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് കാറുകളില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ കേവലം ഒരു രൂപയ്ക്ക് ടിയാഗൊ, ടിഗോര്‍, ഹെക്സ, സെസ്റ്റ്, സഫാരി സ്റ്റോം മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ നേടാം. 2018 മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി. ‘സ്‌ക്രാച്ച് ആന്‍ഡ് വിന്‍’ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയ്ക്ക് മേലെയുള്ള സമ്മാനങ്ങള്‍ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

Related Topics

Share this story