Times Kerala

ടിക് ടോക്കിന് പകരമുള്ള ഇന്ത്യന്‍ ആപ് മിത്രോണ്‍ ഗൂഗ്ള്‍ നീക്കം ചെയ്തു

 
ടിക് ടോക്കിന് പകരമുള്ള ഇന്ത്യന്‍ ആപ് മിത്രോണ്‍ ഗൂഗ്ള്‍ നീക്കം ചെയ്തു

ഡൽഹി: ടിക് ടോക്കിന് ബദലായി ഇന്ത്യ വികസിപ്പിച്ച ‘മിത്രോണ്‍’ ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഐഐടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാൾ വികസിപ്പിച്ച ആപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരുന്നു. സൗജന്യ ആപ്പുകളില്‍ പ്ലേ സ്റ്റോറില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ആപ്പാണ് മിത്രോണ്‍. 4.7 സ്റ്റാർ റേറ്റിങ്ങും ലഭിച്ചിരുന്നു. പാകിസ്ഥാനിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കമ്പനിയായ ക്യുബോക്‌സസിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ് പുറത്തിറക്കിയതെന്ന് തുടക്കത്തിൽ തന്നെ ആരോപണമുയര്‍ന്നിരുന്നു. സ്പാം ആന്‍ഡ് മിനിമം ഫങ്ഷണറി പോളിസി ലംഘിച്ചതിനെ തുടര്‍ന്നാണ് ആപ് നീക്കം ചെയ്യുന്നതെന്ന് ഗൂഗ്ള്‍ വ്യക്തമാക്കി. മറ്റ് ആപ്പുകളുടെ ഫീച്ചേഴ്‌സുകള്‍ ഉറവിടം വ്യക്തമാക്കാതെ ഉപയോഗിച്ചെന്നും ഗൂഗ്ള്‍ കണ്ടെത്തി.

Related Topics

Share this story