Times Kerala

തിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ

 
തിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ

തിരുവനതപുരം :    കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ തുടങ്ങി. പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു.
പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. www.industry.kerala.gov.in ൽ പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും. കെൽട്രോണാണ് പോർട്ടൽ തയ്യാറാക്കിയത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തി അവശ്യമായ സഹായങ്ങൾ വ്യവസായ വകുപ്പ് നൽകും. തിരികെയെത്തുന്ന പ്രവാസികളെ പൂർണ്ണമായും സംരക്ഷിച്ച് ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നോർക്കയിലൂടെ നിരവധി സഹായങ്ങളാണ്് പ്രവാസികൾക്ക് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
തിരികെയെത്തുന്നവരുടെ തൊഴിൽ നൈപുണ്യം, അനുഭവ സമ്പത്ത്, പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള കഴിവ് എന്നിവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ലോകമമ്പാടും വിവിധ മികവാർന്ന പദ്ധതികൾ നടപ്പാക്കാനായതിനു പിന്നിൽ മലയാളികളുടെ വൈദഗ്ധ്യമുണ്ട്. ഈ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകണമെന്നാണ് വ്യവസായ വകുപ്പ് ആഗ്രഹിക്കുന്നത്. സമ്പത്തിനെക്കാൾ ഇപ്പോൾ അനുഭവ സമ്പത്താണ് നാടിന് താങ്ങാവുക. ഇത് പ്രവാസികൾക്ക് നല്ല രീതിയിൽ സംഭാവന ചെയ്യാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Related Topics

Share this story