Times Kerala

മകൾ നഷ്ടപ്പെട്ട വേദനയിൽ 36 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് ഉത്രയുടെ അമ്മ പടിയിറങ്ങി, നിറകണ്ണുകളോടെ…

 
മകൾ നഷ്ടപ്പെട്ട വേദനയിൽ 36 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് ഉത്രയുടെ അമ്മ പടിയിറങ്ങി, നിറകണ്ണുകളോടെ…

കൊല്ലം: അഞ്ചലിൽ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ അമ്മ മണിമേഖല അധ്യാപക ജോലിയിൽ നിന്നും വിരമിച്ചു.ജവാഹർ യുപി സ്കൂളിലെ അധ്യാപികയായ മണിമേഖലയുടെ വിരമിക്കലിന്റെ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർ ആരും തന്നെ ആശംസ നേർന്നില്ല, പകരം പ്രാർഥിക്കാമെന്നു പറഞ്ഞു. മകൾ ഉത്രയുടെ അപ്രതീക്ഷിത വേർപാടിനെ തുടർന്നുള്ള ഹൃദയ വേദനയോടെയാണ് 36 വർഷം നീണ്ട അധ്യാപന ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ.രാവിലെ പത്തിനു ഉത്രയുടെ മകൻ ധ്രുവുമായി സ്കൂളിലെത്തിയ ശേഷം വൈകിട്ട് നാലോടെയാണു മടങ്ങിയത്.

Related Topics

Share this story