Times Kerala

കാലവർഷം എത്തി, സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു

 
കാലവർഷം എത്തി, സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയതോടെ കൊറോണയ്‌ക്കൊപ്പം ആശങ്കയായി ഡെങ്കിപനിയും പടരുന്നു. ഇലപ്പള്ളി, മണപ്പാടി, മൂലമറ്റം പ്രദേശങ്ങളിലാണ് നിലവില്‍ പനി പടര്‍ന്നിരിക്കുന്നത്. തൊടുപുഴ നഗരത്തിന് സമീപത്തുള്ള ചില പഞ്ചായത്തുകളിലും ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് നിരവധി പേർ ഇതിനോടകം ആശുപത്രികളില്‍ ചികില്‍സ തേടിയതായാണ് റിപ്പോർട്ട്. കൂടാതെ കോളനി പ്രദേശങ്ങളിലും ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലും മൂലമറ്റം ടൗണിന്റെ വിവിധ പ്രദേശങ്ങളിലും കൊതുകിനെ ഇല്ലായ്മ ചെയ്യുന്നതിന് ഫൊഗിങ്ങ് നടത്തുന്നുണ്ട്.

Related Topics

Share this story