Times Kerala

എങ്ങനെ മെലിഞ്ഞു, എന്താണ് ഡയറ്റ്..?; രഹസ്യം വെളിപ്പെടുത്തി റിമി ടോമി

 
എങ്ങനെ മെലിഞ്ഞു, എന്താണ് ഡയറ്റ്..?; രഹസ്യം വെളിപ്പെടുത്തി റിമി ടോമി

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ ചാനലുകളില്‍ റിമി ടോമി നടത്തുന്ന പ്രോഗ്രാമുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോളിതാ തടി കുറച്ചതിന്റെയും രഹസ്യം വെളിപ്പെടുത്തുകയാണ് താരം.

റിമി ടോമിയുടെ വാക്കുകൾ..;

പ്രായം കൂടിവരുമ്പോഴാണ് നമ്മൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്.  ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിൽ എങ്ങനെ ഉണ്ടാകും എന്ന് ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം, നല്ല ഫിറ്റ് ആയ വസ്ത്രങ്ങളൊക്കെ ഇട്ട് അതിന്റെ ഭംഗിയും അറിയണം.
2012 ലാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത തനിക്കുണ്ടായത്.  ഒന്നര അല്ലെങ്കിൽ രണ്ടു മണിക്കൂറുള്ള വർക്ക്ഔട്ട്, അതു നൽകുന്ന റിസൽറ്റ് വച്ചു നോക്കിയാൽ ഒരു കഷ്ടപ്പാടേ അല്ല.

ഇപ്പോൾ എന്തായാലും 65 കിലോയിൽ നിന്ന് 52 കിലോയിലെത്തി നിൽക്കുകയാണ്. അതായത് ഉയരത്തിനനുസരിച്ചുള്ള ഭാരം. ഇനി ഇതു നിയന്ത്രിച്ചു കൊണ്ടുപോകാനാണ് ശ്രമം.

‘കഴിച്ചാൽ പെട്ടെന്നു വണ്ണം വയ്ക്കുന്ന ശരീപ്രകൃതമാണ്. പച്ചവെള്ളം കുടിച്ചാലും തടിവരും. ഒരാഴ്ചകൊണ്ട് ഒന്നോ രണ്ടോ കിലോയൊക്കെ കൂടിയെന്നും വരാം. അതിനാൽത്തന്നെ ലോക്ഡൗണിലും വ്യായാമം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയില്ല. വീട്ടിൽത്തന്നെയായിരുന്നു വർക്ഔട്ട് മുഴുവൻ.

മാസത്തിലൊന്ന് എന്ന മട്ടിൽ ജലദോഷവും പനിയും ചുമയുമൊക്കെ വരുന്ന കൂട്ടത്തിലായിരുന്നു ഞാൻ. രണ്ടു മാസം കൂടുമ്പോൾ രണ്ടു കോഴ്സ് ആന്റിബയോട്ടിക് എടുത്തിരുന്നു. വർക്ക്ഔട്ട്  ചെയ്യാൻ തുടങ്ങിയതോടെ പ്രതിരോധശേഷി വർധിച്ചു. ഇപ്പോൾ ആറു മാസത്തിലധികമായി ജലദോഷമോ പനിയോ ഒക്കെ വന്നിട്ട്. മാത്രമല്ല കൂടുതൽ എനർജറ്റിക് ആകുകയും ചെയ്തു.’

വിഡിയോ കാണാം.

Related Topics

Share this story