Times Kerala

അംഗീകാരമില്ലാത്ത സ്​കൂളുകൾ അടച്ചു പൂട്ടില്ലെന്ന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 

കൊച്ചി: അംഗീകാരമില്ലാത്ത സ്​കൂളുകൾ അടുത്ത അധ്യയന വര്‍ഷം അടച്ചുപൂട്ടില്ലെന്ന്​ സർക്കാർ. ഇതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്​ടറു​െട ഉത്തരവ്​ നടപ്പാക്കില്ലെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. ​അടച്ചുപൂട്ടൽ നോട്ടീസ്​ ലഭിച്ച സ്​കൂൾ അധികൃതരാണ്​ പൊതുവിദ്യാഭ്യാസ ഡയറക്​ടറു​െട ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്​.

ഇനി ഒരു ഉത്തരവ്​ ഉണ്ടാകുന്നതു വരെ സ്​കൂൾ പുട്ടുന്നത്​ ഹൈകോടതി തടഞ്ഞു. സർക്കാർ രണ്ടുമാസത്തിനകം മറുപടി സത്യവാങ്​മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചും ​െപാതു വിദ്യാഭ്യാസ സംരക്ഷണ യജ്​ഞത്തി​​​െൻറ ഭാഗമായുമാണ്​ അതത്​ വിദ്യാഭ്യാസ ഒാഫീസർമാർ സ്​കൂളുകൾക്ക്​ അടച്ചുപൂട്ടൽ നോട്ടീസ്​ നൽകിയത്​. സംസ്​ഥാനത്ത്​ 1500ലധികം സ്​കൂ​ളുകൾക്ക്​ ഇത്തരത്തിൽ നോട്ടീസ്​ നൽകിയിരുന്നു. ഇതിനെതിരെയാണ്​ മാനേജ്​മ​​െൻറുകൾ കോടതിയെ സമീപിച്ചത്​.

Related Topics

Share this story