Times Kerala

പന്ത് ചുരണ്ടൽ വിവാദം; സ്മിത്തിനും വാർണർക്കും ഒരു വർഷത്തെ വിലക്ക്

 

മെൽബണ്‍: പന്ത് ചുരണ്ടൽ വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്ക്. ക്രിക്കറ്റ് ഓസ്ട്രിലേയയാണ് ഇരുവരെയും വിലക്കിയത്. പന്തിൽ കൃത്രിമം കാട്ടിയ കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കും വിലക്കിയിട്ടുണ്ട്. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇവര്‍ക്ക് ഏഴു ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഒാസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്ക് ഏര്‍പ്പെടുത്തിയതോടെ സ്മിത്തിനും വാർണറിനും ഈ സീസണിൽ ഐപിഎല്ലിൽ കളിക്കാനാകില്ലെന്ന് ഉറപ്പായി. വിവാദത്തെ തുടര്‍ന്ന് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു.

Related Topics

Share this story