Times Kerala

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം മാര്‍ച്ച് 30ന് ഭൂമിയിലേക്ക്; ശാസ്ത്ര ലോകം ആശങ്കയില്‍

 

ന്യൂയോര്‍ക്ക്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശനിലയം ‘ടിയാൻഗോങ്–1’ മാർച്ച് 30നും ഏപ്രിൽ രണ്ടിനും ഇടയിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്ന്‍ ബഹിരാകാശ വിദഗ്ധര്‍. ആകാശത്തു തീഗോളങ്ങൾ സൃഷ്ടിച്ചുകൊണ്ടാകും നിലയം അവസാനയാത്ര നടത്തുകയെന്ന് ഇന്റർനാഷനൽ സെന്റർ ഫോർ റേഡിയോ അസ്ട്രോണമി റിസർച്ചിലെ ശാസ്ത്രജ്ഞൻ മാർകസ് ഡോലൻസ്കി പറഞ്ഞു. നിലയം വീഴുന്നതുമൂലം എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞൻമാർ പറഞ്ഞു.

8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങൾക്കിടയിൽ പതിക്കാനാണു സാധ്യതയെന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും. വടക്കൻ ചൈന, മധ്യപൂർവ മേഖല, ഇറ്റലിയും വടക്കൻ സ്പെയിനും ഉൾപ്പെടുന്ന യൂറോപ്യൻപ്രദേശങ്ങൾ, അമേരിക്ക, ന്യൂസീലൻഡ്, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ സാധ്യത അൽപം കൂടുതലാണ്.

Related Topics

Share this story