Times Kerala

പാക്‌ പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് യു എസില്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന; പാകിസ്താനില്‍ പ്ര​തി​ഷേ​ധം

 

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖാ​ഘാ​ൻ അ​ബ്ബാ​സി​യെ യു​എസ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ പാകിസ്താനില്‍ പ്ര​തി​ഷേ​ധം. വ​ലി​യ നാ​ണ​ക്കേ​ടെ​ന്നാ​ണ് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ സംഭവത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തിനാണെങ്കിലും അ​ബ്ബാ​സി ഡി​പ്ലോ​മാ​റ്റി​ക് പാ​സ്പോ​ർ​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. പാ​ക്കി​സ്ഥാ​നി​ലെ 20 കോ​ടി​യോ​ളം​വ​രു​ന്ന ജ​ന​ങ്ങ​ളെ​യാ​ണ് യു​എ​സ് അ​പ​മാ​നി​ച്ച​തെ​ന്നും പാ​ക് മാ​ധ്യ​മ​ങ്ങ​ൾ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച സ​ഹോ​ദ​രി​യെ സ​ന്ദ​ർ​ശി​ക്കാ​ന്‍ എത്തിയ അ​ബ്ബാ​സിജോ​ൺ എ​ഫ്. കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തില്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കിയിരുന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം അ​ബ്ബാ​സി ത​ന്‍റെ ബാ​ഗും കോ​ട്ടു​മാ​യി സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ​പോ​ലെ പു​റ​ത്തേ​ക്കു​വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പാ​ക് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

 

Related Topics

Share this story