Times Kerala

ടി.ആര്‍.ആന്‍ഡ് ടി തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്കാന്‍ ധാരണയായി

 
ടി.ആര്‍.ആന്‍ഡ് ടി തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്കാന്‍ ധാരണയായി

ഇടുക്കി :   പെരുവന്താനം ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടി കമ്പനിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശിക ജൂണ്‍ നാലിന് നല്കാന്‍ ധാരണയായി. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ഇ എസ്.ബിജിമോള്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും തോട്ടം അധികൃതരും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ജൂണ്‍ മൂന്നിന് തൊഴിലാളികള്‍ തോട്ടത്തില്‍ ജോലിയ്ക്കിറങ്ങണം. ജൂണ്‍ 22 ന് തൊഴിലാളികളുടെ അവധി ആനുകൂല്യവും നല്കും. ശമ്പള പ്രശ്‌നത്തെ തുടര്‍ന്ന് ആരംഭിച്ച തൊഴിലാളി സമരം പരിഹരിക്കുന്നതിനാണ് കലക്ടറുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച തൊഴിലാളിയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ എന്നു നല്‍കുമെന്നതു സംബന്ധിച്ച് നാലാം തീയതി കമ്പനി അധികൃതര്‍ കലക്ടറുമായി ചര്‍ച്ച നടത്തും. ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ.നവാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.ജി.ബിജു, കമ്പനി സി.ഇ.ഒ ശിവരാമകൃഷ്ണ ശര്‍മ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story