Times Kerala

ഭാരതപ്പുഴയിലെ മണൽ ഖനനം ക്വട്ടേഷൻ ക്ഷണിച്ചു

 
ഭാരതപ്പുഴയിലെ മണൽ ഖനനം ക്വട്ടേഷൻ ക്ഷണിച്ചു

ഭാരതപ്പുഴയുടെ തൃശൂർ ജില്ലാ പരിധിയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിൽനിന്നും മണൽ ഖനനം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. മണൽ ഖനനത്തിന് പാരിസ്ഥിതികാനുമതി ആവശ്യമുള്ളതിനാൽ, മൈനിങ്ങ് പ്ലാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് സമർപ്പിക്കാൻ കഴിയാതെ ഇരുന്നവർക്ക് വേണ്ടിയാണ് വീണ്ടും ക്വട്ടേഷൻ ക്ഷണിച്ചത്. സാൻഡ് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണൽ ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുളള അപേക്ഷ, മൈനിങ്ങ് പ്ലാൻ എന്നിവ തയ്യാറാക്കി സമർപ്പിക്കണം. ഇതിനാവാശ്യമായ വിവരങ്ങൾ സാൻഡ് ഓഡിറ്റ് റിപ്പോർട്ടിൽ ലഭിക്കും. മൈനിങ്ങ് പ്ലാൻ തയ്യാറാക്കുന്നതിന് ആവശ്യമുളള തുകയാണ് ക്വട്ടേഷനിൽ കാണിക്കേണ്ടത്. താല്പര്യമുള്ളവർക്ക് ജൂൺ പന്ത്രണ്ടാം തീയതി വൈകീട്ട് 5 മണിക്ക് മുമ്പായി jsdmtsr.ker@nic.in എന്ന ഈ മെയിൽ വിലാസത്തിലോ നേരിട്ടോ പോസ്റ്റ് മാർഗ്ഗമോ സമർപ്പിക്കാം. ഫോൺ: 0487 2433474.

Related Topics

Share this story