Times Kerala

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത രണ്ട് ഷോർട് ഫിലിമുകൾ ലോസ് ആഞ്ചലസിലെ ഫിലിം ഫെസ്റ്റിവലിന്റെ ഫൈനൽ ലിസ്റ്റിൽ

 
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത രണ്ട് ഷോർട് ഫിലിമുകൾ ലോസ് ആഞ്ചലസിലെ ഫിലിം ഫെസ്റ്റിവലിന്റെ ഫൈനൽ ലിസ്റ്റിൽ

“മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ രണ്ട് മലയാളം ഷോർട് ഫിലിമുകൾ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ സങ്കടിപ്പിക്കുന്ന ഫ്ലിക്കർ ഫിലിം ഫെസ്റ്റിവലിന്റെ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചു. മേളയിലെ ലൈവ്-ആക്ഷൻ എന്ന കാറ്റഗറിയിലാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത്‌ നിർമ്മിച്ച രണ്ട് ഷോർട് ഫിലിമുകളും 2016 ൽ പൂർത്തിയായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ മാർച്ചിൽ ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്‌തത്‌.

അരുൺ കുമാർ പനയാൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട് ഫിലിമിന്റെ ഛായാഗ്രാഹകന്‍ വരുൺ രവീന്ദ്രനാണ്. ഛായാഗ്രഹണ സഹായി: മിഥുൻ ഇരവിൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ. ഈ ഹൃസ്വചിത്രം ഇതിനോടകം തന്നെ അമേരിക്കയിലെ എൻഫൊക്കെ യുനിഡോസ്‌ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ്, മുംബൈയിലെ ഷോർട്ടഡ് ഷോർട്ട്‍ ഫിലിം ഫെസ്റിവൽ എന്നീ ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

“മാറ്റം ദി ചേഞ്ച്” എന്ന ഹൃസ്വ ചിത്രത്തിൽ അശ്വിൻ ശ്രീനിവാസൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, സംവിധാന സഹായി: അരുൺ കുമാർ പനയാൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്‌ക്ക് മുൻപ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Topics

Share this story