Times Kerala

ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ; പറക്കോട്ടെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്ത ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന

 
ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ; പറക്കോട്ടെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്ത ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന

കൊല്ലം: ഉത്രവധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പറക്കോട്ടെ വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതിലും ഗൂഢാലോചനയിലും സൂരജിന്റെ കുടുംബത്തിന് പങ്കുണ്ടെന്നാണ് സൂചന.കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ മൊഴിയിൽ സൂരജിന്റെ ‘അമ്മ രേണുകക്ക് സ്വർണം വീട്ടുവളപ്പിൽ കുഴിച്ചിട്ട കാര്യം അറിയാം എന്ന് വ്യക്തമായിരുന്നു. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്നും സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ലെന്നും ഉത്രയുടെ അച്ഛൻ വിജയസേനനും പറഞ്ഞിരുന്നു.

Related Topics

Share this story