Times Kerala

കുളത്തുപ്പുഴയില്‍ മദ്യ ലഹരിയില്‍ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ആറു പേര്‍ അറസ്റ്റില്‍

 
കുളത്തുപ്പുഴയില്‍ മദ്യ ലഹരിയില്‍ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ആറു പേര്‍ അറസ്റ്റില്‍

കൊല്ലം: കുളത്തുപ്പുഴയില്‍ മദ്യ ലഹരിയില്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ആറു പേര്‍ അറസ്റ്റില്‍. രണ്ടു സംഘത്തില്‍പെട്ട കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശികളായ രഞ്ജിത്, രതീഷ്‌, വിഷ്ണു, അജിത്ത്, റോയ്, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. മുന്‍ വൈരാഗ്യമാണ് തമ്മില്‍ തല്ലിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Topics

Share this story