Times Kerala

ഡേവിഡ്​ വാർണർ ​ സൺറൈസേഴ്​സ് ക്യാപ്​റ്റൻ സ്ഥാനം രാജിവച്ചു

 

മെൽബൺ: പന്ത്​ ചുരണ്ടൽ വിവാദത്തിൽ ഒാസ്​ട്രേലിയൻ വൈസ്​ ക്യാപ്​റ്റൻ ഡേവിഡ്​ വാർണർ ​െഎ.പി.എൽ ടീം സൺറൈസേഴ്​സ്​ ഹൈദരാബാദി​​​​െൻറ ക്യാപ്​റ്റൻ സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ ​േഡവിഡ്​ വാർണർ ക്യാപ്​റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിശൻറ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്​റ്റനെ വൈകാതെ പ്രഖ്യാപിക്കുമെന്നും ടീം മാനേജ്​മ​​​െൻറ്​ വ്യക്​തമാക്കി.

കേപ്​ടൗണിൽ ദക്ഷിണാഫ്രിക്കക്ക്​ എതിരെയുള്ള ടെസ്​റ്റ്​ മൽസരത്തില്‍​ പന്ത്​ ചുരണ്ടൽ വിവാദം ഉണ്ടായത്​. ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ്​ വിവാദത്തിലുൾപ്പെട്ടത്​. ബാൻക്രോഫ്​റ്റ്​ പന്ത്​ ചുരണ്ടുന്നതി​​​​െൻറ ദൃശ്യങ്ങൾ പുറത്ത്​ വന്നതോടെയാണ്​ സംഭവം വിവാദമായത്​.​ നേരത്തെ വിവാദത്തിലുൾപ്പെട്ട ഒാസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്ത്​ ​െഎ.പി.എൽ ടീം രാജസ്ഥാൻ റോയൽസി​​​​െൻറ നായകസ്ഥാനം ഒഴിഞ്ഞിരുന്നു

Related Topics

Share this story