കേരളത്തിൽ 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാനത്ത് തിങ്കളാഴ്ച 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസർഗോഡ്, മലപ്പുറം ജില്ലകളിൽ 14 പേർക്കും തൃശൂരിൽ ഒമ്പത് പേർക്കും കൊല്ലത്ത് അഞ്ച് പേർക്കും പത്തനംതിട്ടയിൽ നാലു പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മൂന്നു പേർക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ രണ്ടു പേർക്ക് വീതവും ഇടുക്കിയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്.
ഈ രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നും എത്തിയവരാണ് . 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 18 പേരുടെ കോവിഡ് ഫലം നെഗറ്റീവായി. കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് മരണം പത്തായി ഉയർന്നെന്നും മുഖ്യമന്ത്രി അറിയിച്ചു .