Nature

മാനസികവിഭ്രാന്തിയുള്ള യുവാവ് നഗരത്തിലെ എടിഎം തകര്‍ത്തു

പെരിന്തല്‍മണ്ണ : മാനസികവിഭ്രാന്തിയുള്ള യുവാവ് എടിഎം തകര്‍ത്തു . സമീപത്തെ സ്ഥാപനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു തകർത്തു . പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ അസന്റ് ഇഎന്‍ടി ആശുപത്രിക്ക് സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് യുവാവ് തകര്‍ത്തത് . തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം .

നഗരത്തിലിറങ്ങിയ യുവാവ് എടിഎമ്മിന്റെ മുന്‍വശത്തെ ഗ്ലാസ് കല്ലുപയോഗിച്ച്‌ എറിഞ്ഞുതകര്‍ക്കുകയായിരുന്നു .എടിഎം മെഷീനും കല്ലുപയോഗിച്ച്‌ തകരാറിലാക്കി . പിന്നീട് തൊട്ടടുത്ത സ്ഥാപനത്തിന്റെ സെക്യൂരിറ്റി ക്യാബിനും എറിഞ്ഞുതകര്‍ത്ത യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു . കസ്റ്റഡിയിലെടുത്ത യുവാവിനെ തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയെന്ന് പോലിസ് അറിയിച്ചു

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.