Nature

ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ജാ​മ്യം നേ​ടി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി അറസ്റ്റിൽ 

കൊ​ച്ചി: ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പീ​ഡ​ന​ക്കേസിൽ‌ ജാ​മ്യം നേ​ടി​യ പ്ര​തി സ​ഫ​ര്‍ ഷാ​ അറസ്റ്റിൽ . പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സ​ഫ​ര്‍ ഷാ. ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നും പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നു​മു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്പ്ര​കാ​ര​മാ​ണ് ഇയാളെ അറസ്റ്റ് ചെയ്തത്  .

ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഈ​വ ആ​ന്‍​ണി (ഗോ​പി​ക-17) യെ ​എ​റ​ണാ​കു​ളം കു​മ്പ​ളം മു​ട്ടി​ങ്ക​ല്‍ സ​ഫ​ര്‍ ഷാ (32) ​പ്ര​ണ​യം ന​ടി​ച്ചു കാ​റി​ല്‍ ക​യ​റ്റി വാ​ല്‍​പ്പാ​റ​യി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ് . ജ​നു​വ​രി ഏ​ഴി​നാ​ണ് സംഭവം നടക്കുന്നത് . അ​ടു​ത്ത ദി​വ​സം പ്ര​തി അ​റ​സ്റ്റി​ലാ​യി . കേ​സി​ല്‍ 83 ദി​വ​സം പി​ന്നി​ട്ട ഏ​പ്രി​ല്‍ ഒ​ന്നി​ന് അ​ന്വേ​ഷ​ണ സം​ഘം എ​റ​ണാ​കു​ള​ത്തെ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഇ​തു മ​റ​ച്ചു​വ​ച്ചു പ്ര​തി ജാ​മ്യം തേ​ടു​ക​യാ​യി​രു​ന്നു .

അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം ന​ല്‍​കി​യ​തു മ​റ​ച്ചു​വ​ച്ചു പ്ര​തി ന​ല്‍​കി​യ ഹ​ര്‍​ജി , ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത് . കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച വി​വ​രം പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചി​ല്ല . ഇ​തു സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ വി​വ​രം പ്രോ​സി​ക്യൂ​ഷ​നു പോ​ലീ​സ് ന​ല്‍​കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട് .

മേ​യ് 12 നാ​ണ് പ്ര​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത് . 50,000 രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍​ജാ​മ്യ​വു​മാ​ണ് മു​ഖ്യ​വ്യ​വ​സ്ഥ. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കു​റ്റ​പ​ത്രം ന​ല്‍​കാ​നാ​യി​ല്ലെ​ന്ന വീ​ഴ്ച വി​ധി​യി​ല്‍ എ​ടു​ത്തു​പ​റ​യുന്നു .

ഇത് വി​വാ​ദ​മാ​യ​തോ​ടെയാണ് കു​റ്റ​പ​ത്രം ന​ല്‍​കി​യ വി​വ​രം യ​ഥാ​സ​മ​യം അ​റി​യി​ക്കാ​ന്‍ ക​ഴി​യാ​തെ​പോ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ജാ​മ്യ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

You might also like

Comments are closed.