Times Kerala

കൊറോണ ട്രേസ് വാഹനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു

 
കൊറോണ ട്രേസ് വാഹനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : കോവിഡ് 19 പരിശോധന സുരക്ഷിതമാക്കുക , ദ്രുതഗതിയിൽ സാമ്പിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ട്രേസിന്റെ (ടെസ്റ്റ്‌ ആൻഡ് റെസ്പോൺസ് ഓട്ടോമൊബൈൽ ഫോർ കോവിഡ് 19 എമർജൻസി )ആദ്യ യൂണിറ്റ് വാഹനം വെള്ളിയാഴ്ച വൈകുന്നേരം ജില്ല മെ‍ഡിക്കല്‍ ഓഫീസ് കോമ്പൗണ്ടില്‍ പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. വാഹനം ജില്ലാ മെഡിക്കൽ ഓഫീസർക്ക് എല്‍.അനിതകുമാരിക്ക് കൈമാറി.

കോവിഡ് 19 സാമ്പിൾ ശേഖരണത്തിനും ക്ലിനിക്കൽ പരിശോധനയ്ക്കും സർവ്വ സജ്ജമായ വാഹനത്തിലൂടെ, സാധാരണ സാമ്പിൾ പരിശോധനയെ അപേക്ഷിച്ച് രോഗികളുമായുള്ള നേരിട്ട് സമ്പർക്കം പൂർണമായി ഒഴിവാക്കി സാമ്പിൾ ശേഖരണത്തിനും പരിശോധനയ്ക്കും കഴിയും. ആലപ്പുഴ പോലുള്ള ഒരു സ്ഥലത്ത് ഇത്തരമൊരു വാഹനം തുടക്കം കുറിക്കാൻ സാധിച്ചതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തി. കേരളത്തിലെ ആദ്യത്തെ മോഡൽ എന്ന നിലയിൽ കൂടുതൽ വാഹനങ്ങൾ സജ്ജമാക്കുന്നത് ഈ പ്രത്യേക സാഹചര്യത്തിൽ നന്നായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍, മുൻ ചെയർമാൻ തോമസ് ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാധാകൃഷ്ണൻ , ഡോക്ടർമാരായ, അരുൺ, പ്രവീൺ പൈ , അത് ലറ്റിക്കോ ഡി ക്ലബ്ബ് ഭാരവാഹികളായ കുര്യന്‍ ജെയിംസ്, ദീപക് ദിനേശന്‍, ടോം തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലബ്ബിന് ഈ വാഹനം നൽകിയത് മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫാണ്. വാഹനത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയത് അത് ലറ്റിക്കോ ഡി ആലപ്പി ക്ലബ്ബാണ്. ഡോക്ടര്‍മാരായ ശരത്, പ്രവീണ്‍ എന്നിവര്‍ സാങ്കേതിക സഹായവും നല്‍കി.

Related Topics

Share this story